ജനതാ കർഫ്യൂവിനെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് കൈ അടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാൽക്കണിയിൽ നിന്നു കൊണ്ട് കൈ കൊട്ടുന്ന താരത്തിൻ്റെ ചിത്രം ആരാധകരുമായി ഷെയർ ചെയ്തിട്ടുണ്ട്. മികച്ച ഒരു ആരോഗ്യാന്തരീക്ഷമുണ്ടാക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും ആദരമെന്ന് കുറിച്ചുകൊണ്ടാണ് താരത്തിൻ്റെ പോസ്റ്റ്. നിരവധി പേരാണ് താരത്തിൻ്റെ ഈ ചിത്രത്തിന് കമൻ്റുകളുമായി വന്നത്.
