ജനതാ കർഫ്യൂവിനെ പിന്തുണച്ചു കൊണ്ട് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന നടൻ വിനു മോഹന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
വൈറസ് വ്യാപനം തടയാൻ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും , പോലീസിനും,മാധ്യമ പ്രവർത്തകർക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തകർക്കും നന്ദി പറയുന്നു എന്ന് കുറിച്ചു കൊണ്ടാണ് വിനു ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.