ജനതാ കർഫ്യു ദിനം ആഘോഷമാക്കി നടൻ ഇന്ദ്രജിത്തും പൂർണ്ണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും. ഇന്ദ്രജിത്ത് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ മൂവരും ചേർന്നുള്ള ചിത്രം ഷെയർ ചെയ്തത്. ചിത്രം ഇതിനോടകം തന്നെ തരംഗമായി.
കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ എല്ലായ്പോഴും ആനന്ദ ദായകമെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം മിസ് യു രാജു എന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്.