കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം നടി അന്ന ബെൻ നായികയായ ചിത്രമാണ് ‘ഹെലൻ’. ഈ ചിത്രത്തിന്റെ നിർമാണം വിനീത് ശ്രീനിവാസനും സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യറും ആണ്. മലയാളത്തിലിറങ്ങി വൻ വിജയമായ ചിത്രം ഇനി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ഇപ്പോൾ കന്നഡയിലേക്ക് റീമേക് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ലാസ്യ നാഗരാജാണ് ചിത്രത്തിൽ ഹെലൻ ആയി വരുന്നത്.
