തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്. തൃഷയ്ക്ക് ഒപ്പം റാംഗി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാവുകയാണ് അനശ്വര.
തന്റെ പുതിയ ച്ത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അനശ്വര ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ്. വീഡിയോയിലെ അനശ്വരയുടെ വസ്ത്രധാരണത്തെ കടന്നാക്രമിച്ചിരിക്കുകയാണ് സദാചാരവാദികൾ ഇപ്പോൾ. അശ്ലീലത നിറഞ്ഞ കമന്റുകളാണ് വീഡിയോയിൽ പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരീരം മൊത്തം തുണിവെച്ചു മറച്ച അവൾക്ക് അവിടെ ഒരു തുണി വയ്ക്കാൻ പറ്റിയില്ലല്ലോ, കഷ്ടം എന്ന് തുടങ്ങി അശ്ലീലത നിറഞ്ഞ കമന്റുകളാണ് ഏറെയും. അനശ്വരയെ പിന്തുണച്ചും നിരവധിപേർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ അനശ്വര രാജന്. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക’ എന്നെഴുതി സുഹൃത്തുമായി തട്ടമിട്ട് നില്ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മിക്ക കമന്റുകളും ഇപ്പോൾ.