ന്യൂഡല്‍ഹി : കോവിഡ് 19 ഭീതിയെ തുടര്‍ന്ന് സിനിമാ സെന്‍സറിങ്ങും നിര്‍ത്തിവെച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 31 വരെ തിരുവനന്തപുരത്തേത് ഉള്‍പ്പെടെയുള്ള ഒന്‍പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്ന് സി ബിഎഫ് സി ചെയര്മാന് പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
നിലവില്‍ സെന്‍സറിങ് നടന്ന് കൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ ഉള്ള എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം നൽകിയത്. ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത സമയത്തും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സൂക്ഷ്മ പരിശോധനയും നടക്കുന്നതായിരിക്കും.