അവൻ മരുമകനല്ല….; വെളിപ്പെടുത്തലുമായി താര കല്യാണ്‍

 

താര കല്യാണിന്റെ മകള്‍ സൗഭാഗ്യ അടുത്തിടെയാണ് വിവാഹിതയായത്. നര്‍ത്തകൻ കൂടിയായ അര്‍ജുൻ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകളുടെ വിവാഹം തനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് താര കല്യാണ്‍ പറയുന്നു.

പ്രീഡിഗ്രി കാലത്ത് തന്റെയെടുത്ത് ഡാൻസ് പഠിപ്പിച്ച വിദ്യാര്‍ഥിയാണ് അര്‍ജുൻ. വിദ്യാര്‍‌ത്ഥികള്‍ ആരും എന്നെ ചോദ്യം ചെയ്യാറില്ല. ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്‍ത് പിണക്കം മാറ്റി. എന്റെ വിദ്യാര്‍ത്ഥി തന്നെ മകളുടെ ഭര്‍ത്താവാകുമെന്ന് കരുതിയില്ല. അവൻ മരുമകനല്ല, തന്റെ മകൻ തന്നെയാണെന്ന് താര കല്യാണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!