തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായ അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമയാണ് നിശബ്ദം. കോറോണയുടെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീളും. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു സംവിധായകന്റെ വിയോഗം ഓര്‍ത്ത് അനുഷ്ക ഷെട്ടി പൊട്ടിക്കരഞ്ഞു പോയ സംഭവമാണ് പുതിയ വാര്‍ത്ത. കൊടി രാമകൃഷ്ണയെ ഓര്‍ത്താണ് അനുഷ്ക ഷെട്ടി കരഞ്ഞത്.
