കൊവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂന് പിൻതുണ അർപ്പിച്ചുകൊണ്ടുള്ള രജനികാന്തിന്റെ വിഡിയോ ട്വിറ്റർ നീക്കം ചെയ്തു. വിഡിയോയുടെ ഉള്ളടക്കത്തിൽ കോവിഡ് 19 നെ കുറിച്ച് തെറ്റായ പരാമർശം ഉള്ളതിനാലാണ് നീക്കം ചെയ്തത്.
