എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ചിത്രത്തിൻറെ ടൈറ്റിൽ ലോഗോയും, മോഷൻ പോസ്റ്ററും റിലീസ് ചെയ്തു .വൻ താര നിരയാണ് ചിത്രത്തിലുള്ളത്. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കൽപ്പിക കഥയാണിത്.