ആടുജീവിതം സംഘം പ്രതിസന്ധി തീർന്നു ; ജോർദാനിൽ ചിത്രീകരണാനുമതി

 

ജോർദാനിലെ മരുഭൂമിയിൽ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഉടലെടുത്ത കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ പൃഥ്വിരാജ് ഉൾപ്പെടുന്ന സംഘത്തിന് ഒടുവിൽ ചിത്രീകരണം തുടരാൻ അനുമതി. 58 പേരടങ്ങുന്ന സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം ശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകൻ ബ്ലെസി ആന്റോ ആന്റണി എം.പി.ക്ക് അയച്ച മെയ്‌ലിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് അനുമതി ലഭിച്ചത്.

സർക്കാർ അനുമതിയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും വാദിറാം മരുഭൂമിയിൽ 58 പേരുടെ സംഘം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒറ്റപ്പെടുകയായിരുന്നു. ഏറിയാൽ പത്ത് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ കൈവശമുള്ളൂ. അന്തർ സംസ്ഥാന യാത്ര പോലും അനുവദനീയമല്ലാത്ത സാഹചര്യത്തിൽ അവശ്യ വസ്തുക്കൾ പോലും തീർന്നുപോകാനുള്ള സാഹചര്യമുണ്ട്. അതിനാൽ എത്രയും വേഗം രക്ഷാപ്രവർത്തനം നടത്താൻ അഭ്യർത്ഥിക്കുന്നു. ക്യാമ്പിൽ ജോർദാനിൽ നിന്നുള്ള ഡോക്റ്റർമാരും, ഇന്ത്യയിൽ നിന്നും സംഘത്തോടൊപ്പം എത്തിയ ഡോക്ടറും ഉണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു. ഇതേതുടർന്ന് നിലവിലെ സാഹചര്യത്തിൽ സിനിമാ സംഘത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ: ജയശങ്കറിന്‌ മെയിൽ അയക്കുകയായിരുന്നു. തുടർന്ന് നടപടികൾ വേഗത്തിലാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!