കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന ബിജു മേനോനും മകനും തങ്ങളുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് സംയുക്ത വർമ്മ. സർക്കാർ ടെക്നിക്കൽ സ്കൂളിൽ പഠിച്ചതിന്റെ നല്ല വശങ്ങളാണ് വീട്ടിലേക്ക് വേണ്ടിയുള്ള ചില തട്ടൽ മുട്ടൽ പണിയൊക്കെ ചെയ്യാൻ ബിജുവിനെ സഹായിക്കുന്നത് എന്ന് പറയാൻ സംയുക്തക്ക് അഭിമാനം. ‘സാൾട് മംഗോ ട്രീ’ എന്ന ചിത്രത്തിൽ സർക്കാർ സ്കൂളിൽ പഠിച്ച അരവിന്ദൻ എന്ന നിഷ്കളങ്കനെ അവതരിപ്പിച്ചത്.
അന്ന് മകന് വേണ്ടി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോയ അരവിന്ദൻ എന്ന കഥാപാത്രം താൻ പഠിച്ച സ്കൂളിന്റെ പേര് ചോദിക്കുമ്പോൾ ആനപ്പാറ എൽ.പി. സ്കൂളിനെ എലിഫന്റ് റോക്ക് എൽ.പി.സ്കൂൾ എന്ന് പറയുന്ന രസകരമായ രംഗമുണ്ട്. സാധാരണ സ്കൂളിൽ പഠിച്ച കഴിവും നന്മയുമുള്ള വ്യക്തിയെയാണ് ബിജു അവതരിപ്പിച്ചത്.