പാട്ടിൽ മാത്രമല്ല, ഡാൻസിലും ഒട്ടും മോശമല്ല ;ഇന്ദ്രജിത്തിന്റെ വൈറൽ വീഡിയോ

 

കടുവായെ കിടുവ പിടിക്കുന്നു, കമോൺ എവരിബഡി. എങ്ങനെ മറക്കാനാണല്ലേ അമർ അക്ബർ അന്തോണിയിലെ ആ രംഗം? കാമുകിയുടെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന ഇന്ദ്രജിത് കഥാപാത്രം അന്തോണി അഥവാ ദളപതി ഒടുവിൽ പാടിക്കേൾപ്പിക്കുന്ന പാട്ട് കേൾക്കുന്നതും നേർവിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നത് എന്നേയുള്ളൂ.

ജീവിതത്തിലെ ഇന്ദ്രജിത് നല്ലൊരു പാട്ടുകാരനാണെന്ന് പലർക്കുമറിയാം. സ്റ്റേജ് ഷോകളിൽ ഇന്ദ്രജിത് പാടുന്നത് പലപ്പോഴും കേട്ടവരാണ് പ്രേക്ഷകർ.എന്നാലിപ്പോ പാട്ടിൽ മാത്രമല്ല, ഡാൻസിലും ഒട്ടും മോശമല്ല എന്ന് ഇന്ദ്രജിത് തെളിയിക്കുകയാണ്. അതും ഒപ്പം നൃത്തം ചെയ്യാൻ രണ്ട് പെണ്മക്കൾ കൂടിയുണ്ട് താനും. മക്കളായ പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ഒപ്പം നൃത്തം ചെയ്യുന്ന ഇന്ദ്രജിത്തിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!