നൂറ്റാണ്ടുകളായി തുടർന്ന പല കാര്യങ്ങളും മാറിമറിയാൻ ഒരു കോവിഡ് പൊട്ടിപ്പുറപ്പെടൽ മാത്രം മതിയായി വന്നു .സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നവരാണ് എന്ന് മലയാളികളെ ചൊടിപ്പിക്കാൻ പണ്ടുമുതലേ പലരും പറയാറുണ്ടായിരുന്നു. നമ്മുടെ ജീവിത ശൈലിയിലും, വിദ്യാഭ്യാസ രംഗത്തും, ടൂറിസം മേഖലയിലുമൊക്കെ അവരുടെ സാന്നിധ്യം നിരന്തരം ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു.
ഇന്ന് വിനോദ സഞ്ചാരികളായി നാട്ടിലെത്തുന്ന വിദേശികൾക്ക് താമസമോ, ഭക്ഷണമോ, യാത്രയോ നൽകാൻ പലരും വിമുഖതകാട്ടുന്നു. വിദേശ രാജ്യത്ത് നിന്നും കോവിഡ് ബാധയുമായാണോ ഇവർ വരുന്നതെന്ന സംശയമാണ് കാരണം.
ഈ പ്രവണത ചൂണ്ടിക്കാട്ടുന്ന ഹ്രസ്വ ചിത്രമാണ് സൂപ്പർമാൻ സുബൈർ. സോഹൻ സീനുലാൽ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഓട്ടോയോ ടാക്സിയോ കിട്ടാതെ വിഷമിക്കുന്ന വിദേശികളെ തന്റെ ടാക്സി കാറിൽ കയറാൻ അനുവദിക്കുന്ന ഡ്രൈവർ സുബൈറിനെ കാണാം. സാനിറ്റൈസർ കൊടുത്ത് തന്റെ അതിഥികളെ ക്ഷണിക്കുന്ന ടാക്സി ഡ്രൈവർമാർ നമ്മുടെ നാട്ടിൽ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.