ഋതിക് റോഷൻ-സുസെയ്ൻ ഖാൻ പിരിഞ്ഞിട്ട് 6 വർഷം ; കോവിഡ് നാളുകളിൽ ഒന്നിച്ച്

ആറ് വർഷങ്ങൾക്ക് മുൻപൊരു വിവാഹ മോചനം. ഋതിക് റോഷൻ-സുസെയ്ൻ ഖാൻ എന്നിവരുടെ 14 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിക്കുന്നതവിടെയാണ്. ഇവർക്ക് രണ്ട് ആൺമക്കൾ – റിഹാൻ, റിതാൻ. അച്ഛനും അമ്മയും വിവാഹ മോചിതരായെങ്കിലും മക്കൾക്കായി ഉല്ലാസയാത്രകളും മറ്റും ഇവർ ഒന്നിച്ച് നടത്താറുണ്ട്.പക്ഷെ ഒരു കുടക്കീഴിൽ ആ പഴയ ഭർത്താവും ഭാര്യയും ഒന്നിക്കുന്നത് ഈ. സുസെയ്ൻ വീണ്ടും ഋതിക്കിന്റെ വീട്ടിൽ.

രാജ്യം ലോക്ക്ഡൗൺ നേരിടുന്ന സമയത്ത് എന്റെ കുട്ടികളിൽ നിന്ന് വേർപെടേണ്ടിവരുമെന്ന് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ലോകം മനുഷ്യരാശി ഒത്തുചേരുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, മക്കളുടെ രക്ഷാധികാരം രക്ഷിതാക്കൾ തുല്യമായി പങ്കിടുന്നുവെന്നു ഞാൻ കരുതുന്നുവെന്നും ഞങ്ങളുടെ കുട്ടികൾ ഞങ്ങളിൽ ഒരാളിൽ നിന്നും അനിശ്ചിതമായി മുറിച്ചുമാറ്റപ്പെടാതിരിക്കാൻ താൽക്കാലികമായി സ്വന്തം വീട്ടിൽ നിന്ന് മാറാൻ സന്നദ്ധത അറിയിച്ച പ്രിയപ്പെട്ട സുസ്സെയ്ന് നന്ദിയും അറിയിച്ചായിരുന്നു ഋതിക് ഒരു പോസ്റ്റ് ഇട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!