മുറ്റത്തൊരുക്കിയ പുതിയ കളിവീട് പരിചയപ്പെടുത്തി ജൂഡ് ആന്റണി ജോസഫ്

 

കോവിഡ് നൽകിയ നീണ്ട നാളത്തെ ഇടവേളയിൽ , മറന്ന് പോയതും, ചെയ്യാൻ കഴിയാതെ പോയതുമായ പല കാര്യങ്ങളിലേക്ക് തിരികെപോകാനും ചെയ്ത് തീർക്കാനും പലരെയും പ്രേരിപ്പിക്കുന്ന ഒന്നാണ്. അങ്ങനെ എന്നോ മറന്ന് പോയ കളിവീട് അടുത്ത തലമുറക്കായി ഒരുക്കുകയാണ് നടനും ഓം ശാന്തി ഓശാന, മുത്തശ്ശി ഗദ സിനിമകളുടെ സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് .

ഏതാണ്ട് ഒരു മുപ്പത് വർഷങ്ങൾക്കിപ്പുറം ഇന്നൊരു കുഞ്ഞു കളിവീടുണ്ടാക്കി. പണ്ട് ഞാനും ചേട്ടനും അനിയത്തിയും കൂടിയായിരുന്നു ഉണ്ടാക്കിയത്. ഇത്തവണ അപ്പനും അമ്മയും ഭാര്യയും കൂടെ കൂടി. നമ്മുടെ കുട്ടികൾക്ക് അവരുടെ ബാല്യം സുന്ദരമാക്കി കൊടുക്കാം. മൊബൈലും ടാബ്ലറ്റ്സും പിസിയും ലാപ്ടോപ്പും കുറച്ചു നാൾ വിശ്രമിക്കട്ടെ, ജൂഡ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!