ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങു അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. താരം തന്റേതായ നൃത്തലോകത്താണുള്ളത്. നൃത്തലോകത്തുനിന്നുതന്നെയാണ് സൗഭാഗ്യ തന്റെ മറുപാതിയെ കണ്ടെത്തിയതും.ഇപ്പോൾ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.