സൂപ്പർ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്.
