ലോക്ക് ഡൌൺ ണിൽ ബോറടി മാറ്റാൻ ‘രാമായണം’ വീണ്ടും സംപ്രേക്ഷണം ചെയ്യും

 

ഡൽഹി: രാമായണം വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇതെന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച മുതലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലില്‍ ആയിരിക്കും രാമായണം സീരിയല്‍ സംപ്രക്ഷേപണം ചെയ്യുക.എന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!