ചൈനക്കാരെ രൂക്ഷമായി വിമർശിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി

 

ലോകം കൊറോണയെ തുരത്താനുള്ള പോരാട്ടത്തിലാണ്. ചൈനക്കാരുടെ വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് കൊറോണക്ക് കാരണമായതെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്‌. ഇതിനിടെ ചൈനാക്കാര്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി.”ആയിരക്കണക്കിന് മൈലുകൾ ആകലെ കിടക്കുന്നവർ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്” എന്നാണ് ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തത്. ഹാഷ്മിയുടെ ട്വീറ്റിന് താഴെ ചൈനക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് ചൈന കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതാണ് കോവിഡ് ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമെന്ന് അമേരിക്കന്‍ മാഗസിനായ നാഷണല്‍ റിവ്യൂ ആരോപിച്ചിരുന്നു.അതേസമയം വുഹാൻ ചന്തയിൽ നിന്നുമാണ് കൊറോണ പരന്നത് എന്നും ആരോപണo ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!