കൊറോണ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന്, വൈറസിൻറെ ഒഴുക്ക് തടയുന്നതിന് ആളുകൾ വീടിനകത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യവസായം അടച്ചുപൂട്ടിയതിനാൽ വരുമാനമില്ലാതെ തങ്ങൾ കുഴപ്പത്തിലാണെന്ന് തമിഴ് സിനിമാ ടെക്നീഷ്യന്‍സ് യൂണിയൻ അംഗങ്ങൾ കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്ന് തമിഴ് സൂപ്പർ താരം ധനുഷ് 15 ലക്ഷം രൂപ ഫെഫ്സി യൂണിയന് നൽകി.കമൽ ഹാസനും സംവിധായകൻ ശങ്കറും 10 ലക്ഷം രൂപ വീതം സംഭാവന നൽകുകയും ചെയ്തു.