കോറോണയെ പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വ്യാപനം തടയാൻ വേണ്ടിയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം ക്വാറന്റൈൻ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്നവരുമുണ്ട്. അങ്ങനെ വീട്ടിലെ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്ന മകൻ സായ് കൃഷ്ണയെ കുറിച്ചാണ് നവ്യാ നായര്‍ സോഷ്യൽ മീഡിയയിൽ പറയുന്നത്.
എന്റെ ജീവനാണ് മകൻ.അവന് ഇത്തരത്തിലുള്ള റിയല്‍ ടൈം കളികള്‍ കളിക്കാനും വലിയവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികള്‍. അവന്റെ സ്നേഹവും സന്തോഷവും എന്റെ മനസ് കീഴ്പ്പെടുത്തിക്കളഞ്ഞുവെന്നും നവ്യാ നായര്‍ പറയുന്നു. ക്വാററ്റൈൻ സമയത്ത് സായ് കൃഷ്ണ വീട് വൃത്തിയാക്കുന്നതിനെ കുറിച്ചാണ് നവ്യാ നായര്‍ പറഞ്ഞത്.