പരസ്പരത്തിലെ ‘സൂരജേട്ടനെ’ സീരിയല്‍ കാണുന്ന മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ക്രിക്കറ്റിലും ശരീര സംരക്ഷണത്തിലുമൊക്കെ വിവേകിനുള്ള താല്പര്യം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാവുന്ന കാര്യവുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിം സന്ദര്‍ശനം താന്‍ മുടക്കാറില്ലെന്ന് വിവേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ ജിംനേഷ്യങ്ങളും പൂട്ടിയിരിക്കുകയാണ്. വീട്ടിലിരുന്ന് വ്യായാമം ചെയ്യാന്‍ സ്വന്തം വഴികള്‍ തേടുകയാണ് വിവേക് ഗോപന്. വീട്ടിലെ ഗ്യാസുകുറ്റിയും ഒപ്പം കരിങ്കല്ലും ഒക്കെ ഉപയോഗിച്ചാണ് വിവേക് ലോക്ക് ഡൌണ്‍ കാലത്ത് ജിമ്മില്‍ പോകാനാവാത്തതിന്റെ പോരായ്മ നികത്തുന്നത്.