കുറച്ച് നേരമെങ്കിലും മദ്യ ശാലകൾ തുറക്കണമെന്ന് ഋഷി കപൂർ

 

മുംബൈ: മദ്യശാലകൾ വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും തുറന്നുവെക്കണമെന്ന് നിർദ്ദേശിച്ച് നടന്‍ ഋഷി കപൂര്‍. ട്വിറ്ററിലൂടെയാണ് സര്‍ക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുന്നുണ്ടാകുമെന്നും ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

‘ഒന്ന് ചിന്തിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകൾ തുറക്കണം. ഞാൻ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടര്‍മാരായാലും… ഇതിൽ നിന്ന് അവർക്കും മോചനം വേണം. കരിഞ്ചന്തകളിലും ഇതിപ്പോള്‍ വില്പന തുടങ്ങിയിട്ടുണ്ട്’ ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!