പാചകത്തിലും മറ്റു വീട്ടുജോലികളിലും മുഴുകിയിരിക്കുകയാണ് പ്രിയ നടൻ റഹ്മാനും കുടുംബവും. ലോക്ഡൗൺ കാലത്ത് സർക്കാർ നിർദേശങ്ങൾ അനുസരിക്കേണ്ടെതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ പലകുറി ആവർത്തിച്ചിട്ടും പലരും പുറത്തേക്കിറങ്ങുമ്പോൾ ദേഷ്യവും സങ്കടവുമാണ് വരുന്നത്. കൊറോണ വൈറസിന്റെ ഭീകരാവസ്ഥയെ പലരും ഗൗരവമായി എടുക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്.