തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംവിധായകൻ രാജസേനൻ വീണ്ടും രംഗത്ത്. കഴിഞ്ഞദിവസമായിരുന്നു പായിപ്പാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാജസേനൻ വീഡിയോ പങ്കുവെച്ചത്.
വീഡിയോയിൽ നടത്തിയ പ്രതികരണത്തിനിടെ ”തൊഴിലാളികള്‍ നാടിന് ആപത്താണ്” എന്ന പ്രസ്താവന പിന്നീട് വ്യാപക വിമര്‍ശനങ്ങൾക്ക് വഴിവെക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടുമെത്തിയത്.
”ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് രാജസേനൻ പുതിയ വീഡിയോയില്‍ പ്രതികരിച്ചത്.