രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ച് പ്രശസ്ത നടിയും എംപിയുമായ സുമലത . എംപി ഫണ്ടിൽ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്.
അതേസമയം സുമലതയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും നടിയുമായ ഖുശ്ബുവും രംഗത്തെത്തുകയുണ്ടായി. “നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്” എന്നാണ് ഖുശ്ബു ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്.
“എംപി ഫണ്ടിൽ നിന്നുള്ള പണമാണ്.ഒരു തരത്തിലുള്ള നിർബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല പണം നൽകിയത്. സമൂഹജീവി എന്ന നിലയിൽ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക”യെന്നും സുമലത പിന്നിട് പ്രതികരിച്ചു