ഹോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ സാഹസിക ചിത്രമാണ് ‘ജംഗിൾ ക്രൂസ്’. സൂപ്പർ താരങ്ങളായ ഡ്വെയ്ൻ ജോൺസൺ, എമിലി ബ്ലണ്ട് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങിയിരിക്കുകയാണ്.
മൈക്കൽ ഗ്രീൻ, ഗ്ലെൻ ഫിക്കറ, ജോൺ റിക്വ, ജെ. ഡി. പെയ്ൻ, പാട്രിക് മക്കേ എന്നിവരുടെ തിരക്കഥയിൽ ജൗമി കോലറ്റ്-സെറ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡ്വെയ്ൻ ജോൺസൺ,ഡാനി ഗാർസിയ,ഹിറം ഗാർസിയ,ബ്യൂ ഫ്ലിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2020 ജൂലൈ 24 ന് ചിത്രം റിലീസ് ചെയ്യും.