ഹോളിവുഡിലെ ഇതിഹാസ സംവിധായകനായ ക്രിസ്റ്റഫര്‍ നോളൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടെനെറ്റ്’. ചിത്രത്തിന്റെ പോസ്റ്ററുകൾ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ഹിറ്റായിരുന്നു.
ത്രില്ലർ കഥപറയുന്ന ചിത്രം ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്തി വാൻ ഹൊയ്തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.