തെന്നിന്ത്യയുടെ ഇതിഹസ സംവിധായകൻ എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആർആർആർ’. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തെത്തി. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രം 2021 ജനുവരി 8ന് പ്രദർശനത്തിന് എത്തും