ബോളിവുഡ് സൂപ്പർ താരങ്ങളായ ജോൺ എബ്രഹാം, ഇമ്രാൻ ഹാഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പോലീസ് ത്രില്ലർ ചിത്രമാണ് മുംബൈ സാഗ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ ആണ് ചിത്രത്തിൽ നായിക. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ പോലീസ് ത്രില്ലർ ചിത്രത്തിൽ ജാക്കി ഷ്രോഫ്, സുനിൽ ഷെട്ടി, പ്രതീക് ബബ്ബാർ, പങ്കജ് ത്രിപാഠി, രോഹിത് റോയ്, അമോലെ ഗുപ്തേ, സമീർ സോണി, ഗുൽഷൻ ഗ്രോവർ, ഷർമാൻ ജോഷി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് ടി-സീരീസാണ്.