കോവിഡ് പശ്ചാത്തലത്തിൽ സിനിമാ ചിത്രീകരണത്തിനായി പോയ നടൻ പൃഥ്വിരാജ് ഉൾപ്പെടുന്ന 58 അംഗ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി. നിലവിൽ വിമാനസർവീസുകൾ ലോകമെങ്ങും നിർത്തിവെച്ചതോടെ നാട്ടില്‍ മടങ്ങനാകാത്ത പ്രതിസന്ധിയിലാണ് സംഘം.
അതേസമയം നാട്ടിലേക്കെത്താൻ ഫിലിം ചേംബറിനോട് സിനിമാസംഘത്തിലുൾപ്പെട്ട സംവിധായകന് ബ്ലെസി സഹായമഭ്യര്‍ഥിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും കത്തയച്ചു.
ജോര്‍ദാനില്‍ വാദി റം മരുഭൂയിലായിരുന്നു പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. എന്നാൽ ജോര്‍ദാനില്‍ കോവിഡ് 19 ബാധയുണ്ടായതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവെക്കേണ്ടിവന്നു. തുടർന്ന് ലോക്ക് ഡൗണ്‍ കൂടി കര്ക്കശനമാക്കിയതോടെ സംഘം പൂര്‍ണമായും ജോര്‍ദ്ദാനില്‍ കുടുങ്ങുകയായിരുന്നു.