പ്രഭുദേവ ആദ്യമായി പൊലീസ് കുപ്പായമണിയുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തു വന്നു.
നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്, സുരേഷ് മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ് നിർവ്വഹിക്കുന്നു.