ചുരുങ്ങിയ സിനിമകളിലൂടെ ആരാധകരേറിയ താര സുന്ദരിയാണ് എമി ജാക്സൺ. താരത്തിന്റെ ഫോട്ടോകളൊക്ക സോഷ്യൽമീഡിയയിൽ എപ്പോഴും തരംഗമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം അടുത്തിടെ ജന്മം നൽകിയ ആൺകുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ആൻഡ്രിയാസ് എന്നാണ് കുഞ്ഞിൻറെ പേര്. കുഞ്ഞുമായുള്ള പുതിയ ഫോട്ടോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിലാണ് മകനോടൊപ്പമുള്ള താരത്തിന്റെ സെൽഫി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം പുറത്തുവിട്ടത്. അന്ന് മുതൽ പല ഫോട്ടോകളും താരം ഇൻസ്റ്റയിലൂടെ പങ്കവെക്കാറുണ്ടായിരുന്നു. അവയെയും സോഷ്യൽമീഡിയ പിന്തുടരാതിരുന്നില്ല.