പ്രശസ്ത അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. കോവിഡ് രോഗബാധയേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്.
രോഗബാധയുണ്ടായതോടെ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് രോഗം മൂർച്ഛിക്കുകയും ആരോഗ്യനില ഗുരുതരാവസ്ഥയിലേക്ക് മാറുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം.
ഗ്രാമി എമ്മി പുരസ്കാരമടക്കം നിരവധി പ്രശംസ പുരസ്കാരങ്ങൾ നേടിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.