വരലക്ഷ്മി ശരത്കുമാർ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ചേസിംഗ്’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ വീര കുമാറാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ഒരു മുഴുനീള ആക്ഷൻ ത്രില്ലറിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. രമ്യ രാമചേന്ദ്രൻ, ബാല സരവണൻ, യമുന ചിന്നദുരൈ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൃഷ്ണസാമി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് വി.താഷിയാണ്. ഏഷ്യാസിൻ മീഡിയ ബാനറിൽ മത്തിയലഗൻ മുനിയാണ്ടി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.