നടൻ ചിരഞ്ജീവിയുടെ മരുമകന് പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ഉപ്പേന’. തമിഴ് താരം വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ് ശ്രദ്ധേയം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്ങ്സും ചേർന്ന ചിത്രം നിർമിക്കുന്നത്.