എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ആർആർആർ. വൻ താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റർ പുറത്തു വന്നു.
എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നത് . ചിത്രം 2021 ജനുവരി 8ന് പ്രദർശനത്തിന് എത്തും. രൗദ്രം, രണം, രുധിരം എന്നാണ് തലക്കെട്ടിന്റെ വ്യാഖ്യാനം.