കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടത്തിയ അഭിസംബോധനയിൽ ഞായറാഴ്ച രാത്രി ഒമ്പതിന് കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും പ്രകാശം തെളിയിക്കണമെന്ന് പ്രധാനമന്തി ആഹ്വാനം ചെയ്തു.
എന്നാൽ പിന്നീട് ഇതിൽ വിമർശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. ‘പുര കത്തുമ്പോള്‍ ടോര്‍ച്ച് അടിക്കുന്ന പരിപാടിയിറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞാണ് അദ്ദേഹം മോദിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്.
ലിജോയുടെ ഫേസ്ബുക് പോസ്റ്റ്:
”പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം ”
”NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി”