അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ജയറാമിൻറെ മകൾ മാളവിക ജയറാമും. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലാണ് മാളവിക തന്റെ അച്ഛനുമൊപ്പം അഭിനയിച്ചിരിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റേതാണ് പരസ്യചിത്രം.
മാളവിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ താൻ അഭിനയിച്ച പുതിയ പരസ്യത്തിൻറെ വീഡിയോ ഷെയർ ചെയ്തത്. ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കാന്‍ പറ്റിയ സമയമല്ലെന്ന് അറിയാം എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റയിൽ പരസ്യം പങ്കുവച്ചത്.