ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജാസ്മിൻ’. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തെത്തി.
ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സി. സത്യഒരുക്കുന്നു. ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.