പിറന്നാൾ നിറവിൽ നടി സിമ്രാൻ

 

തെന്നിന്ത്യയിലെ എക്കാലത്തെയും പ്രിയ താര സുന്ദരിയാണ് സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ ബഗ്ഗ. ഒരു കാലത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും നിലനിർത്തിയിരുന്ന താരവുമായിരുന്നു സിമ്രൻ . ഇപ്പോഴിതാ പിറന്നാൾ നിറവിലാണ് താരം.

സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾ ഡെൽഹിയിൽ സ്ഥിര താമസമാണ്.

Simran Family Husband Son Daughter Father Mother Marriage Photos ...

ഹിന്ദി ചിത്രമായ സനം ഹർജായി എന്ന ചിത്രത്തിലാണ് സിമ്രാൻ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി.

എന്നാൽ 1998 മുതൽ 2004 വരെ തമിഴിൽ ഇറങ്ങിയ ചിത്രങ്ങളിലൂടെയാണ് സിമ്രാൻ ശ്രദ്ധേയായത്. അക്കാലത്തെ മുൻ നിര നടിമാരിൽ ഒരാളായിരുന്നു സിമ്രൻ. വിജയ് യുടെ നായികയായി സിമ്രാൻ അഭിനയിച്ച ചിത്രങ്ങൾ എക്കാലത്തെയും ഹിറ്റുകളായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!