കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ കോളിവുഡിലെ സിനിമാ ടെക്നീഷ്യന്‍സ് യൂണിയൻ തങ്ങളുടെ അംഗങ്ങൾ കത്ത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാപ്രവർത്തകർക്ക് സഹായ സഹകരങ്ങളുമായി ഒട്ടേറെ താരങ്ങളും പിന്നീട് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ തമിഴ്ലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഫെഫ്സി യൂണിയന് 20 ലക്ഷം രൂപ സഹായസംഭവന നൽകിയിരിക്കുകയാണ്. നേരത്തെ കമൽ ഹാസനും സംവിധായകൻ ശങ്കറും, ഉദയനിധി സ്റ്റാലിനും 10 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ നേരത്തെ ശിവകുമാർ കുടുംബവും, ശിവകർത്തികേയനും, വിജയ് സേതുപതിയും പത്ത് ലക്ഷം രൂപ നൽകിയിരുന്നു. ധനുഷ് 15 ലക്ഷവും, അമ്പത് ലക്ഷം നൽകി സൂപ്പർതാരം രജനികാന്തും രംഗത്തെത്തിയിരുന്നു.