കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൌണ്‍ കർശനമാക്കിയതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായ തന്റെ കമ്പനിയിലെ ജീവനക്കാർക്ക് സഹായ സംഭാവന വാഗ്ദാനം ചെയ്തിരിക്കുകയാണ് ടെലിവിഷൻ കമ്പനി ഉടമയായ ഏക്ത കപൂര്‍.
നിലവിൽ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തന്റെ ഒരു വർഷത്തെ സാലറി പണമായ രണ്ടര കോടി രൂപയാണ് ജോലിക്കാർക്ക് ബാലാജി ടെലിഫിലിംസ് ഉടമയായ ഏക്ത കപൂര്‍ സഹായധനമായി നല്‍കുന്നത്..