ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ദിയാ ജലാവോ’ ആഹ്വാനത്തെ രൂക്ഷ വിമര്ശനമേകി നടൻ കമല്ഹസന് രംഗത്ത്.
”പ്രധാനമന്ത്രിയുടെ അഭിസംബോധന തന്നെ നിരാശപ്പെടുത്തിയെന്നും ദീപം കത്തിക്കുന്നതിന് പകരം പി.പി.ഇ കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൂടെയെ”ന്ന് കമല്ഹസന് തുറന്നടിച്ചു.
”പ്രധാനമന്ത്രി സംസാരിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. സംരക്ഷണയന്ത്രങ്ങളുടെ കുറവ്, ഭക്ഷ്യസാധനങ്ങളുടെ സൌജന്യ വിതരണം, പാവപ്പെട്ടവരുടെ ജീവിതം, ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതി തുടങ്ങി നിവരധി കാര്യങ്ങള്‍ അദ്ദേഹം സംസാരിക്കുമെന്ന് കരുതി. പക്ഷെ, സംസാരിച്ചത് ടോര്‍ച്ച് ലൈറ്റിനെക്കുറിച്ചായിരുന്നു” എന്നാണ് കമല്ഹസന് ട്വിറ്ററിൽ കുറിച്ചത്.