ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ, കന്നഡ നടി ഷർമീല മാന്ദ്രെയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. അതേസമയം താരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കെ ലോകേഷ് വസന്ത് എന്നയാൾക്കും പരിക്കേറ്റു. ഇന്നലെ ബെംഗളൂരുവിലായിരുന്നു അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഒരു സ്തംഭത്തിലേക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹൈ ഗ്രൗണ്ടസ് ട്രാഫിക് പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.