യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ഒരു റോഡ് മൂവിയായി ഒരുക്കുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
അർജുൻ അശോക്, ഷറഫുദ്ദീൻ, അതിഥി രവി, ശ്രീനാഥ് ഭാസി, ധ്രുവൻ, ചന്ദു നാഥ്, പുതുമുഖം വർഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേതുവാണ് രചന നിർവഹിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.