ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കൽ പരിപാടിയിൽ പിന്തുണയുമായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ രംഗത്ത്. തന്റെ പ്രതികരണവുമായി ആരാധകരെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.