അഖിൽ അക്കിനേനി പൂജ ഹെഗ്ഡെ എന്നിവർ ഒരുമിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഭാസ്കർ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അമാനി,മുരളി ശർമ്മ, വെന്നേല കിഷോർ, ജയപ്രകാശ്, പ്രഗതി, അമിത് തിവാരി, ഈശാ റെബ്ബ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രദീഷ് വർമ്മയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ജിഎ 2 പിക്ചേഴ്സിൻറെ ബാനറിൽ ബണ്ണി വാസും വാസുവർമയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.