നാടക ഗാനങ്ങളിലൂടെ സംഗീത ലോകത്തെത്തിയ പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണിക്കാണ് സംസ്കാരം. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കടുത്ത നിയന്ത്രണങ്ങളുണ്ട്.
1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെ അർജുനൻ മാസ്റ്റർ സിനിമാ ഗാനരംഗത്തേക്ക് പ്രവേശിച്ചു. 5 പതിറ്റാണ്ടോളം നീണ്ട സംഹീത സപര്യയിൽ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിട്ടുണ്ട്. എ.ആർ റഹ്മാനെ കൈപിടിച്ചുയർത്തിയതും യേശുദാസിൻ്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തതും അർജുനൻ മാസ്റ്റർ ആയിരുന്നു.ജയരാജ് ഒരുക്കിയ ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് 2017ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.